
മനാമ: ബഹ്റൈനു നേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ വ്യക്തികളെ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസ്സന് അല്‍ നുഐമി ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സനൊപ്പം സന്ദര്‍ശിച്ചു. അവരുടെ ആരോഗ്യസ്ഥിതിയും ചികിത്സയുടെ തുടര്‍നടപടികളും പരിശോധിച്ചു.
പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ബഹറൈന്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ ആശംസകള്‍ പ്രതിരോധ മന്ത്രി അവരെ അറിയിച്ചു.


