
കൊല്ലം: കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കടയ്ക്കൽ സ്വദേശി
ദീപ്തി സജിൻ. മഞ്ജരി ബുക്സ് പ്രസിദ്ധീകരിച്ച കവിതയിലൂടെയാണ് കടയ്ക്കൽ സ്വദേശി ദീപ്തി സജിൻ കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്
കവിയും പ്രഭാഷകയും അധ്യാപികയുമായ ദീപ്തി സജിൻ എ രഘുനാഥൻ ഗ്രന്ഥശാലയുടെ ലൈബ്രേറിയൻ ആണ്. ഒട്ടനവധി കവിതകളുടെ രചയിതാവാണ് ദീപ്തി, കടയ്ക്കൽ നെടുമൺപുരം ദീപ്തി മന്ദിരത്തിൽ പുഷ്പരാജന്റെ മകളാണ് ദീപ്തി
സമന്വയം സാഹിത്യ പ്രതിഭ പുരസ്കാരം,കാവ്യ കൗമുദി പുരസ്കാരം, രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്,എ രഘുനാഥൻ ഗ്രന്ഥശാലയുടെ പ്രതിഭാ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. കടയ്ക്കലിന്റെ കലാ സാംസ്കാരിക മണ്ഡലത്തിൽ നിറ സാന്നിധ്യമാണ് ദീപ്തി.
