സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താരം ദീപികാ പദുക്കോണിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ദീപികയെ വിട്ടയച്ചു. താന്‍ ലഹരി ചാറ്റ് നടത്തിയതായി ദീപിക അന്വേഷണ സംഘത്തിനു മുന്നില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
ദീപിക മയക്കു മരുന്ന് വിശേഷങ്ങള്‍ സജീവമായി പങ്കുവെയ്ക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണെന്നും നാര്‍ക്കോട്ടിക്സ് സംഘം കണ്ടെത്തിയിരുന്നു. ദീപികയുടെ മാനേജര്‍മാരായ കരിഷ്മാ പ്രകാശ്, പ്രകാശ് സാഹ എന്നിവരും ഈ ഗ്രൂപ്പിലുണ്ടെന്നും എന്‍സിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്‍സിബി ഡയറക്ടറായ കെപിഎസ് മല്‍ഹോത്ര ഉള്‍പ്പെടെയുള്ള അഞ്ചംഗ അന്വേഷണ സംഘമാണ് ദീപികയെ ചോദ്യം ചെയ്തത്.
ദീപികാ പദുകോണ്‍ വാട്സ് ആപ്പിലൂടെ മയക്കുമരുന്ന് വിശേഷങ്ങള്‍ സജീവമായി പങ്കുവയ്ക്കുന്ന രഹസ്യഗ്രൂപ്പിന്റെ അഡ്മിനാണെന്ന് നാര്‍ക്കോട്ടിക് സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന്റെ സമയത്ത് മൊബൈല്‍ ഫോണ്‍ അടുത്തുതന്നെ വെക്കണമെന്ന് അന്വേഷണ സംഘം ദീപികയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തതോടെയാണ് ഗുരുതരമായ മയക്കുമരുന്ന് ശൃംഖലയുടെ വേരുകളിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇതിന് പിന്നാലെയാണ് ബോളിവുഡിലെ പല താരങ്ങളിലേക്കും അന്വേഷണം നീണ്ടത്.