കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംഗ്ഷൻ പാതയുടെ ഉദ്ഘാടന വേളയിൽ സംസ്ഥാനത്തെ ഗതാഗത വികസന പദ്ധതികൾക്ക് കേന്ദ്രസഹായം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളം സമർപ്പിച്ച പദ്ധതികളിൽ കേന്ദ്ര സർക്കാർ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്നും കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കേന്ദ്ര സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംഗ്ഷൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇൻ ഫോപാർ ക്ക് വരെ നീളുന്ന മെട്രോയുടെ രണ്ടാം ഘട്ട നിർമാണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. പുതിയ മെട്രോ ലൈൻ കൊച്ചിയുടെ വികസനത്തിന പുതിയ മുഖം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.