
ദുബായ്: നാളെ അവധിക്ക് നാട്ടിൽ പോകുവാനിരുന്ന തുമ്പമൺ സ്വദേശിയായ യുവാവ് ദുബായിൽ മരണമടഞ്ഞു. പന്തളം തുമ്പമൺ മാമ്പിലാലി പറമ്പള്ളികിഴക്കേതിൽ സണ്ണിയുടെ മകൻ ജോബി തോമസാണ് (30 വയസ്സ്) ഓഗസ്റ്റ് 20 ശനിയാഴ്ച്ച ദുബൈയിൽ മരണമടഞ്ഞത്.
കടുത്ത ആസ്ത്മ നിമിത്തം കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോകുവാൻ കഴിയാതെ രോഗാവധി എടുത്ത് റൂമിൽ തന്നെ കഴിയുകയായിരുന്ന ജോബി. വൈകിട്ട് കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ ജോലിക്ക് ശേഷം മടങ്ങി വന്നപ്പോഴാണ് മരണ വിവരം അറിയുന്നത്. ഏകദേശം രണ്ട് വർഷത്തിന് ശേഷം ഓഗസ്റ്റ് 22 തിങ്കളാഴ്ച്ച നാട്ടിൽ പോകുവാൻ വേണ്ടി ടിക്കറ്റ് എടുത്തിരുന്നു ജോബിൻ. അവിവാഹിതനായ ജോബി തോമസിന് ഒരു സഹോദരിയുണ്ട്.
