
ആയൂർ : സൗദിയുടെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ച് മരണമടഞ്ഞ അമ്പലംകുന്ന് നെട്ടയം വടക്കുംകര വീട്ടിൽ ശ്രീധരൻ – ശാന്തമ്മ മകൻ സുദർശനന്റെ (57) മൃതശരീരം വീട്ടുവളപ്പിൽ സംസ്കരിച്ചു.
25 വർഷം മുൻപ് സൗദിയിൽ എത്തിയ സുദർശനൻ സ്പോൺസർക്ക് ഒപ്പം പച്ചക്കറി മാർക്കറ്റിലെ കടയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് നിയമ ലംഘനത്തിന് പോലീസ് പിടിയിലായത്.
ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനായതിനെ തുടർന്ന് ജിസാൻ സബിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
