റിയാദ്: മലയാളി സാമൂഹിക പ്രവര്ത്തകന് ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി.കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പ സ്വദേശി എന്‍. ജാബിര്‍ (53) ആണ് മരിച്ചത്. ബത്ഹയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. മെസ് കേബിള്‍സ് എന്ന കമ്പനിയില്‍ സീനിയര്‍ സെയില്‍സ് കോഓഡിനേറ്ററായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: നൂറ, മക്കൾ: നാസിഫ്, ജാസിം
വര്‍ഷങ്ങളായി റിയാദില്‍ പ്രവാസിയായ അദ്ദേഹം തനിമ കലാസാംസ്കരിക വേദി, ചേതന റീഡേഴ്സ് ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.