മനാമ: ബഹറിനിൽ കോവിഡ് മൂലം ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് ജമാൽ ആണ് മരിച്ചത്. 55 വയസായിരുന്നു. കോവിഡ് ലക്ഷണത്തെ തുടർന്ന് കുറച്ചു നാളായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹറിനിൽ കലിമ കാർട്ടൻസ് സെയിൽസ് ഡിവിഷനിൽ ജോലി നോക്കുകയായിരുന്നു. 35 വർഷമായി അദ്ദേഹം ബഹ്റൈൻ പ്രവാസിയായിരുന്നു. സെറീന പാലേരിയാണ് ഭാര്യ.തൻവീർ, തൻസീർ എന്നിവർ മക്കളാണ്.


