ദുബായ്: അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങി വരുന്നതിനായി ദുബായിൽ എത്തിയ കൊല്ലം കുണ്ടറ പെരുമ്പുഴ ആശുപത്രി ജങ്ഷനിൽ ശിവശങ്കരപ്പിള്ളയുടെ മകൻ സുധീഷ് എസ്. പിള്ള മരിച്ചു. ജുബൈൽ സൗദി സ്പെഷ്യലൈസ്ഡ് ജനറൽ കോൺട്രാക്ടിങ് എസ്റ്റാബ്ലിഷ്മെൻറ് (എസ്.എ.എസ്.പി) കമ്പനിയിലെ പ്രൊജക്റ്റ് കോ-ഓഡിനേറ്ററായിരുന്നു. രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടിൽ പോയി, തിരികെയെത്തി ദുബായിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഹോട്ടൽ മുറിയിൽ ബോധരഹിതനായ സുധീഷിനെ ദുബായിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലായിരുന്ന സുധീഷ് കഴിഞ്ഞ ദിവസം മരിച്ചു. കോവിഡ് ഫലം നെഗറ്റിവ് ആയിരുന്നു. സുധീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: ജീന.
Trending
- കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു
- കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍
- ‘പന്നി രക്ഷപ്പെട്ടല്ലോ സാറേ’ ; കോഴിക്കോട്ട് 4 പേർ പിടിയിൽ
- റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് രോഹിത് ശര്‍മ
- കൊടുങ്ങല്ലൂരില്‍ 24കാരന് അമ്മയുടെ കഴുത്തറുത്തു
- മണിപ്പൂർ: പുതിയ സര്‍ക്കാരോ, രാഷ്ട്രപതി ഭരണമോ?; ഗവര്‍ണര്‍ ഡല്‍ഹിയില്‍
- പഞ്ചാബ് : 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; യോഗം വിളിച്ച് കെജരിവാള്‍
- ദിലീപ്ഫാൻസ് ബഹ്റൈന്‍ പുതിയ കമ്മിറ്റി