മനാമ: ഖത്തറി കോസ്റ്റ് ഗാര്‍ഡ് കടലില്‍ കണ്ടെത്തിയ മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കടലില്‍ വീണു കാണാതായ ബഹ്റൈനി യുവാവിന്റേതാണെന്ന് സ്ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം ഖത്തറിലേക്കയച്ച വിദഗ്ദ്ധ സംഘത്തോടൊപ്പം കാണാതായ വ്യക്തിയുടെ ബന്ധുക്കള്‍ പോയിരുന്നു. അവര്‍ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ബഹ്റൈനിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഒരു ബോട്ടില്‍ അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട മൂന്നു പേരിലൊരാളാണ് കടലില്‍ വീണത്. ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് വരുന്നതു കണ്ട് വേഗത്തില്‍ ബോട്ട് ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് കടലില്‍ വീണത്. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
മരിച്ചയാളുടെ ബന്ധുക്കളെ ആഭ്യന്തര മന്ത്രാലയം അനുശോചനമറിയിച്ചു. കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ എടുത്ത കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
Trending
- ശബരിമല സ്വർണ്ണ കവർച്ച: കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
- കടലില്‍ കണ്ടെത്തിയ മൃതദേഹം ബഹ്റൈനിയുടേത്
- ബഹ്റൈൻ പ്രതിഭ മനാമ മേഖല സമ്മേളനം
- ഗേറ്റ്വേ ഗള്‍ഫ് ഫോറം 2025ല്‍ ബഹ്റൈന്‍ വ്യവസായ മന്ത്രി പുതിയ നിക്ഷേപ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു
- ബി.ഡി.എഫ്. ആശുപത്രിക്കും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിക്കും എന്‍.എച്ച്.ആര്.എ. ഡയമണ്ട് അക്രഡിറ്റേഷന്
- ബഹ്റൈന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി സംവിധാനം: ബി.എ.സിയും ഡി.എച്ച്.എല്‍. എക്സ്പ്രസും താല്പര്യപത്രം ഒപ്പുവെച്ചു
- ‘പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാൽ, ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റം’: മന്ത്രി സജി ചെറിയാൻ
- 2025ലെ ആദ്യപാദത്തില്‍ ബഹ്റൈനിലെ ചില്ലറ വില്പനയില് രണ്ടു ശതമാനം വര്‍ധന

