മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയും മരണപ്പെടുകയും ചെയ്ത രണ്ടു മലയാളികളുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. നാളെ രാത്രി പത്തു മണിക്കുള്ള ബഹ്റൈനിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുക. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശികളായ രജീബ്, ജിൽസു എന്നിവരാണ് മരിച്ചത്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലാണ് ഇവർ അബോധാവസ്ഥയിൽ കിടന്നത്.


