കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തില് കാണാതായവര്ക്കായുള്ള തെരച്ചിലില് വെളളിയാഴ്ച മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല.
വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ, കാന്തന്പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര് മേഖലകളിലും തെരച്ചില് നടന്നിരുന്നു. ജനകീയ തെരച്ചിലിന്റെ ഭാഗമായും ഒട്ടേറെ പേര് പ്രദേശത്തെത്തിയിരുന്നു. സേനാവിഭാഗങ്ങള്ക്കൊപ്പം സന്നദ്ധ പ്രവര്ത്തകരും തെരച്ചിലിന്റെ ഭാഗമായി.
വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്ത്തകരെ അനുവദിച്ചിരുന്നില്ല. ഉരുള്പൊട്ടലില് ഒഴുകിവന്ന മണ്ണ് അടിഞ്ഞുകിടക്കുന്ന ഭാഗങ്ങള് കേന്ദ്രീകരിച്ചായിരിന്നു നിലമ്പൂര് മേഖലയില് തെരച്ചില്. ഉള്വനത്തിലെ പാറയുടെ അരികുകള് ചേര്ന്നും പരിശോധന നടത്തി.
മുണ്ടേരി ഫാം പരപ്പന്പാറ, പനങ്കയം പൂക്കോട്ടുമണ്ണ, ചാലിയാര് മുക്ക്, കുമ്പളപ്പാറ, കുമ്പളപ്പാറ പരപ്പന്പാറ തുടങ്ങിയ സെക്ടറുകളാക്കിയാണ് ഇവിടെ തെരച്ചില് നടന്നത്.
Trending
- ജനവാസ മേഖലയില് കടുവയും കുട്ടികളും; തലപ്പുഴ നിവാസികള് ആശങ്കയില്
- ‘ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില് തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്
- ഛത്തീസ്ഗഢില് ഏറ്റുമുട്ടല്; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്