ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് നീരജ് ഭാവനയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണമിടപാടിന്റെ രേഖകളും ആയുധങ്ങളും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെടുത്തു. സെപ്റ്റംബർ 12ന് വടക്കൻ ഡൽഹിയിലെ നീരജിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രധാന രേഖകളും ആയുധങ്ങളും പിടിച്ചെടുത്തത്. മറ്റുള്ളവരിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കളുടെ വിശദാംശങ്ങൾ, മറ്റു ഗുണ്ടകള്‍ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍, കിട്ടാനുള്ള പണത്തിന്റെ കണക്ക് തുടങ്ങിയ വിവരങ്ങളാണ് റെയ്ഡില്‍ കണ്ടെടുത്തത്. നീരജിന്റെ ഡയറിയില്‍നിന്ന് ചിലരുടെ വിലാസങ്ങളടക്കമുള്ള മറ്റുവിവരങ്ങളും കണ്ടെത്തി. ഇതിനു പുറമേ ചില ആത്മീയ പുസ്തകങ്ങളും മൊസാദ് അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികളെക്കുറിച്ചുള്ള പുസ്തകങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു. ‘ഡല്‍ഹിയുടെ ദാവൂദ്’ എന്ന പേരിലാണ് ഗുണ്ടാത്തലവനായ നീരജ് ഭവാന അറിയപ്പെടുന്നത്. അടുത്ത 60 ദിവസത്തേക്ക് ചെയ്യാനുള്ള കാര്യങ്ങൾ വരെ ഇയാള്‍ ഡയറിയില്‍ കുറിച്ചുവച്ചിരുന്നതായാണ് വിവരം. തടവിൽ കഴിയുന്ന ഗുണ്ടകളുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിന്റെ വിവരങ്ങളും ഡയറിയിലുണ്ടായിരുന്നു.
Trending
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.

