ഇസ്ലാമാബാദ് : കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തി. എഫ്എടിഎഫിന്റെ നിര്‍ദ്ദേശ പ്രകാരം ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി പുറത്തുവിട്ട പട്ടികയിലാണ് ദാവൂദ് ഇബ്രാഹിം സ്വന്തം രാജ്യത്ത് തന്നെയുണ്ടെന്ന് പാകിസ്താന് വ്യക്തമാക്കുന്നത്. ഇതോടെ ദാവൂദ് ഇബ്രാഹിമിന് സംരക്ഷണം നല്‍കുന്നത് പാകിസ്താന് ആണെന്ന് ലോകത്തിന് മുഴുവന്‍ വ്യക്തമായിരിക്കുകയാണ്. കൊടും കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദാവൂദിന് സംരക്ഷണം നല്‍കുന്നില്ലെന്നായിരുന്നു പാകിസ്താന് അന്ന് മറുപടി നൽകിയിരുന്നത്. പട്ടികയില്‍ മേല്‍വിലാസ പ്രകാരം ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഉണ്ടെന്നാണ് പാകിസ്താന് പറഞ്ഞിരിക്കുന്നത്. ഹ്സ് നമ്പര്‍ 37, സ്ട്രീറ്റ് നമ്പര്‍ 30, ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നിങ്ങനെയാണ് ദാവൂദിന്റെ മേല്‍വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് ദാവൂവ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്താനെ നയിച്ചത് എന്നാണ് വിവരം.


