
മനാമ: ബഹ്റൈനില്‍ കാര്‍ഷിക പൈതൃകത്തെയും ഈന്തപ്പഴത്തിന്റെ മഹാത്മ്യത്തെയും ആഘോഷിക്കുന്ന ഈന്തപ്പഴ ഫെസ്റ്റിവലിന്റെ (ഖൈറാത്ത് അല്‍ നഖ്ല) ആറാം പതിപ്പ് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെ ഹൂറത്ത് അല്‍ ആലിയിലെ ഫാര്‍മേഴ്സ് ലെയ്നില്‍ നടക്കും.
രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും ഫെസ്റ്റിവല്‍. വിവിധ ഈന്തപ്പഴ ഇനങ്ങള്‍ക്ക് പുറമെ ഈന്തപ്പനയോലകള്കൊണ്ടുള്ള പരമ്പരാഗത നെയ്ത്തുകൊട്ടകള്, കരകൗശല വസ്തുക്കള്‍ എന്നിവയും പ്രദര്‍ശനത്തിനും വിപണനത്തിനുമുണ്ടാകും. കൂടാതെ കുട്ടികള്‍ക്കായി വിദ്യാഭ്യാസ ശില്പശാലകളും കളികളും സംഘടിപ്പിക്കും.
ഖലാസ്, സുക്കരി, മെഡ്ജൂള്‍, മുബാഷറ, ഖവാജ, ഖര്‍റ, മെര്‍സിബാന്‍ തുടങ്ങി 200ലധികം ഈന്തപ്പഴ ഇനങ്ങള്‍ ഇവിടെ ലഭ്യമാകും. ഈന്തപ്പഴത്തില്‍നിന്ന് നിര്‍മ്മിച്ച ഐസ്ക്രീം, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ എന്നിവയുമുണ്ടാകും.
