മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഷംല ഷെരീഫ്, നസീബ തളപ്പിൽ, ഫാത്തിമ സുനീറ എന്നിവരായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഖുർആൻ ബോധനം അടിസ്ഥാനമാക്കി സൂറത്തു സബആയിരുന്നു പരീക്ഷക്ക് വേണ്ടി നിർണയിച്ചത്.

റിഫ , മനാമ എന്നീ രണ്ടു കേന്ദ്രങ്ങളിൽ വെച്ച് നടന്ന പരീക്ഷയിൽ ബഹ്റൈനിലെ വിവിധ പ്രദേശത്തുള്ള നിരവധിയാളുകൾ പങ്കെടുത്തിരുന്നു. വിജയികൾക്കുള്ള സമ്മാനം ദാറുൽ ഈമാൻ ആക്ടിങ്ങ് പ്രസിഡന്റ് ജമാൽ നദ്വി വിതരണം ചെയ്തു.

പരീക്ഷ കോർഡിനേറ്റർ സുബൈർ എം.എം, ഖാലിദ് സി, ജാസിർ പി.പി, അബ്ദുൽ ഹഖ്, മുഹമ്മദലി സി.എം, മുഹമ്മദ് ഷാജി, ഷാനവാസ് എ.എം, യൂനുസ് രാജ് തുടങ്ങിയവരും സമ്മാനവിതരണ ചടങ്ങിൽ പങ്കെടുത്തു.
