
മനാമ: ബഹ്റൈനില്‍ സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് (ഡി2ഡി) സേവനങ്ങള്‍ ആരംഭിച്ചതായി ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു.
ഇതോടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളില്‍ സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ബഹ്റൈന്‍ മാറി.
ബഹ്റൈനെ കണക്റ്റിവിറ്റിയിലും ഡിജിറ്റല്‍ നവീകരണത്തിലും ആഗോള മുന്നിരയിലെത്തിക്കാനുള്ളനുള്ള ട്രായുടെ നയത്തിന്റെ ഭാഗമായാണിത്. അനുബന്ധ കണ്സള്ട്ടേഷന് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഈ സേവനങ്ങള്‍ ആരംഭിച്ചതെന്ന് ട്രാ അറിയിച്ചു. ഈ പദ്ധതിയിലൂടെ സമുദ്ര മേഖലകള്‍ ഉള്‍പ്പെടെയുള്ള ഭൂഗര്‍ഭ നെറ്റ്വര്‍ക്ക് കവറേജിന് പുറത്തുള്ള പ്രദേശങ്ങളിലെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് മൊബൈല്‍ ഫോണുകളെ പ്രാപ്തമാക്കുന്ന നൂതന സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് അംഗീകാരം നല്കുന്ന മേഖലയിലെ ആദ്യ രാജ്യമായി ബഹ്റൈന്‍ മാറി.
സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങള്‍ നല്‍കുന്നതിലൂടെ അവശ്യ ആശയവിനിമയ സേവനങ്ങള്‍ എല്ലായ്പ്പോഴും ആക്സസ് ചെയ്യാമെന്ന് ഉറപ്പാക്കുകയും പൗരര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ സുരക്ഷ, പ്രതിരോധശേഷി, കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.


