പ്രാഗ്: വാക്സിന് വിരുദ്ധ നിലപാട് സ്വീകരിച്ച ചെക്ക് ഗായിക ഹന ഹോര്‍ക (57) കോവിഡ് ബാധിച്ച് മരിച്ചു. വാക്സിനേഷന് എടുക്കുന്നതിനേക്കാള്‍ രോഗം പിടിപെടുന്നതാണ് നല്ലതെന്നായിരുന്നു ഇവരുടെ നിലപാട്. ഭര്‍ത്താവും മകനും വാക്സിന് സ്വീകരിച്ചിട്ടും ഇവര്‍ അതിന് തയാറാകാതെ രോഗം മനപൂര്‍വ്വം ക്ഷണിച്ച് വരുത്തുകയായിരുന്നു.
ചെക്ക് റിപബ്ലിക്കില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും യാത്രകള്‍ക്കും ബാറുകളും റെസ്റ്റോറന്റുകളും സന്ദര്‍ശിക്കുന്നതിനും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ അടുത്തിടെ കോവിഡ് വന്നു മാറിയതിന്റെ രേഖയോ വേണം. വാക്സിൻ സ്വീകരിക്കുന്നതിന് പകരം കൊവിഡ് വരുത്തിവച്ച് അത് ഭേദമായ ശേഷം അനുമതി നേടാനായിരുന്നു ഹനായുടെ ശ്രമമെന്ന് മകൾ ജാൻ റെക്ക് പറഞ്ഞു. അസോണൻസ് ബാൻഡിൻറെ ഗായികയായിരുന്നു ഹന. ക്രിസ്മസിന് മുമ്പ് തന്നെ താനും പിതാവും വാക്സിൻ എടുത്തിരുന്നു. എന്നാൻ മാതാവ് അതിനോട് വിമുഖത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് റേഡിയോ iRozhlas.cz.നോട് അവർ പറഞ്ഞു.
വാക്സിന് വിരോധിയായ ഹന അവ സ്വീകരിക്കാന്‍ തയാറാകാതെ കോവിഡ് രോഗം വരുത്തിവയ്ക്കുകയായിരുന്നു. വാക്സിൻ എടുക്കാൻ അമ്മയ്ക്ക് താൽപര്യം ഇല്ലായിരുന്നു. എന്നാൽ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് താൻ കൊവിഡിനെ അതിജീവിച്ചുവെന്നും രോഗം കഠിനമായിരുന്നുവെന്നും ഹന സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ഇനി തനിക്ക് തിയറ്ററിലും സംഗീത പരിപാടിക്കും കടൽ യാത്രയും നടത്താമെന്നും അവർ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
