കൊല്ലം: ഉമ്മയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനനികൾക്ക് ആദരം അർപ്പിച്ചുകൊണ്ട് ഐതിഹസികമായ കടയ്ക്കൽ വിപ്ലവ ചരിത്ര പധങ്ങളിലേക്ക് സ്വാതന്ത്ര്യ സമര സ്മൃതി യാത്ര സംഘടിപ്പിച്ചു.
ഇന്ന് രാവിലെ 6 മണിയ്ക്ക് ഉമ്മയനല്ലൂർ സമൃദ്ധി അങ്കണത്തിൽ വച്ച് ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ് ബ്യുറോ അസിസ്റ്റന്റ് കമ്മീഷണർ എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
സമൃദ്ധി ജോയിന്റ് കൺവീനവർ നെജുമുദീൻ ചത്തിനാം കുളം, ജ്യോതിഷ് എന്നിവർ നേതൃത്വം കൊടുത്തു കൊണ്ട് പുറപ്പെട്ട സൈക്കിൾ റാലി 50 കിലോമീറ്റർ സഞ്ചരിച്ച് കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ എത്തിച്ചേർന്നു.ഇവിടെ വച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ റാലിയെ സ്വീകരിച്ചു. വിപ്ലവസ്മാരകവും മറ്റും സന്ദർശിച്ചശേഷം തിരികെ കൊല്ലത്തേക്ക് പോയി.
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം