
മനാമ: ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് (എന്‍.ആര്.എ) പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ് ലഭിച്ചു.
നാഷണല്‍ സൈബര്‍ സുരക്ഷാ സെന്റര്‍ ആഗോള ‘ഡി.ഇ.എഫ്. കോണ്‍’ കോണ്‍ഫറന്‍സുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് ആന്റ് എക്സിബിഷന്റെ (ഐ.സി.എസ്. 2025) ഭാഗമായി നടന്ന സൈബര്‍ സുരക്ഷാ അവാര്‍ഡ് ദാന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വിവരസംരക്ഷണ ചട്ടക്കൂട് ശക്തിപ്പെടുത്താനും സൈബര്‍ സുരക്ഷയില്‍ ആഗോളതലത്തിലെ മികച്ച രീതികളും മാനദണ്ഡങ്ങളും നടപ്പിലാക്കാനും ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനും എന്‍.ആര്.എ. നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ്.


