
മനാമ: അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സുരക്ഷാ സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും (എ.ഐ.സി.എസ്. 2005) മൂന്നാം പതിപ്പ് നവംബര്‍ 5, 6 തീയതികളിലായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കും.
ബഹ്റൈന്‍ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് ഖലീഫ രാജകുമാരന്റെ രക്ഷാകര്തൃത്തിലായിരിക്കും സമ്മേളനം നടക്കുകയെന്ന് സംഘാടകര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.
ലോകത്തെ പ്രമുഖ സൈബര്‍ സുരക്ഷാ സംഘടനകളിലൊന്നായ ഡഫ് കോണുമായി സഹകരിച്ച് നാഷണല്‍ സൈബര്‍ സുരക്ഷാ കേന്ദ്രമാണ് (എന്‍.സി.എസ്.സി) പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ ഇവന്റ് കമ്പനിയായ ഫാല്യത്ത് ആണ് സംഘാടന ചുമതല നിര്‍വഹിക്കുന്നത്.
സമ്മേളനത്തിന് മൂന്നാം തവണയും ആതിഥ്യം വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എന്‍.സി.എസ്.സി. സി.ഇ.ഒ. ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പത്രസമ്മേളനത്തില്‍ പറഞ്ഞു.
