മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് പൊതു ധാര്‍മികതയ്ക്കും സമൂഹ മൂല്യങ്ങള്‍ക്കുമെതിരായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് രണ്ടുപേര്‍ക്ക് മൂന്നാം മൈനര്‍ ക്രിമിനല്‍ കോടതി ആറുമാസം തടവും 200 ദിനാറും വീതം ശിക്ഷ വിധിച്ചു.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചു. അധാര്‍മിക പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ഇതിലൊരാളെ കോടതി കുറ്റവിമുക്തനാക്കി.
രാജ്യത്തിന്റെ നിയമപരവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ വകുപ്പില്‍നിന്ന് പബ്ലിക് പോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിഞ്ഞു കേസെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമുണ്ടായി.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി

