
മനാമ: ജ്വല്ലറി അറേബ്യ 2024ൻ്റെ ആരംഭത്തോടനുബന്ധിച്ച് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന കസ്റ്റംസ് അഫയേഴ്സ് എക്സിബിഷൻസ് 2 ആപ്പിൻ്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കി.
2021ൽ തുടങ്ങിയ ആപ്പ്, എക്സിബിഷനുകൾ നടത്തുന്നതിനുള്ള കസ്റ്റംസ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജ്വല്ലറി അറേബ്യയിൽ നൽകുന്ന കസ്റ്റംസ് സേവനങ്ങളിൽ കാര്യമായ പുരോഗതി വരുത്തിയാണ് ആപ്പ് നവീകരിച്ചത്. പ്രാരംഭ രജിസ്ട്രേഷൻ മുതൽ അന്തിമ കസ്റ്റംസ് ക്ലിയറൻസ് വരെയുള്ള കാര്യങ്ങൾക്കെല്ലാം ആപ്പ് ഉപകരിക്കും.
