
മനാമ: ബഹ്റൈന്‍ കസ്റ്റംസ് അഫയേഴ്സും നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂവും ഒരു സേവന സഹകരണ കരാറില്‍ ഒപ്പുവച്ചു.
മികച്ച സേവനങ്ങളും കസ്റ്റംസും സുരക്ഷാ നടപടികളും പരസ്പരം കൈമാറുന്നതിനു വേണ്ടിയാണ് കരാറെന്ന് കസ്റ്റംസ് അഫയേഴ്സ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.
സംയുക്ത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമാണ് കരാര്‍ ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ ചീഫ് എക്സിക്യൂട്ടീവ് റാണ ഇബ്രാഹിം ഫഖിഹി പറഞ്ഞു.
