
മനാമ: ബഹ്റൈനിലെ ഇസ ടൗണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മവീദ് ആപ്ലിക്കേഷനില്‍ ചേരുന്നതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ഇതുവഴി ജനന, മരണ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ക്കും കെട്ടിട, സ്ഥാപന വിലാസ സേവനങ്ങള്‍ക്കും അപ്പോയിന്റ്മെന്റ് ഡിജിറ്റല്‍ സേവനങ്ങള്‍ക്കൊപ്പം ഒരു അധിക അപ്പോയിന്റ്മെന്റ് ബുക്കിംഗ് ചാനല്‍ കൂടി ലഭിക്കും. നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് മവീദ് ആപ്പ് വഴി മുന്‍കൂട്ടി അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. bahrain.bh/app എന്ന ഇ-ഗവണ്മെന്റ് ആപ്പ് സ്റ്റോര്‍ വഴിയും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ഹുവാവേ ആപ്പ് സ്റ്റോറുകള്‍ വഴിയും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ടോക്കണ്‍ ലഭിക്കുന്നതിന് സന്ദര്‍ശകര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. അപ്ഡേറ്റ് ചെയ്ത പ്രക്രിയ വഴി ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിദൂരമായി അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 80008001 എന്ന നമ്പറില്‍ സര്‍ക്കാര്‍ സേവന കോണ്ടാക്റ്റ് സെന്ററുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ bahrain.bh/Tawasu എന്ന വിലാസത്തില്‍ നിര്‍ദേശങ്ങളും പരാതികളും സിസ്റ്റം (തവാസുല്‍) വഴിയോ തവാസുല്‍ ആപ്പ് വഴിയോ സമര്‍പ്പിക്കാം.


