തിരുവനന്തപുരം തമ്പാനൂരിൽ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. ബെംഗളുരു പൊലീസിൻ്റെ കൈയ്യിൽ നിന്നാണ് മോഷണ കേസ് പ്രതി രക്ഷപെട്ടത്. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ലോഡ്ജില്‍ നിന്ന് ചാടിപ്പോയത്. തിരുവനന്തപുരം സിറ്റി പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.
സ്വർണക്കവർച്ച കേസിൽ ബാംഗ്ലൂർ പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടക ഹെന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതിയെ തെളിവെടുപ്പിനായി തലസ്ഥാനത്തേക്ക് കൊണ്ടുവന്നു. ഹെന്നൂര്‍ എസ്.ഐയും സംഘവുമാണ് പ്രതിയുമായി തിരുവനന്തപുരത്ത് എത്തിയത്. രാവിലെ തമ്പാനൂരിലെ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ വിനോദ് രക്ഷപ്പെട്ടു.
