ന്യൂഡല്‍ഹി: ബിരുദപ്രവേശനത്തിനായുള്ള സി.യു.ഇ.ടി.-യു.ജി. പരീക്ഷ അടുത്ത വര്‍ഷം മുതല്‍ മേയ് മാസത്തില്‍ നടത്തുമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ) ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സര്‍വകലാശാലകള്‍ പങ്കാളികളാവും. അതിനാല്‍ നടപടിക്രമങ്ങള്‍ നേരത്തേ ആരംഭിക്കും.സമയക്രമം, ഫലപ്രഖ്യാപനം എന്നിവയ്ക്കായി യു.ജി.സി.യുമായും സര്‍വകലാശാലകളുമായും കൂടിയാലോചിക്കും. ഈ വര്‍ഷം പരീക്ഷാനടത്തിപ്പ് സുഗമമായെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സാധിച്ചില്ല. ഷെഡ്യൂള്‍ ഒന്നിലധികംതവണ നീട്ടേണ്ടി വന്നു. പരീക്ഷ ഒരു ചെറിയകാലയളവിലേക്ക് പരിമിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു