
മനാമ: ബഹ്റൈനിലെ സിവിൽ സർവീസ് ബ്യൂറോ (സി.എസ്.ബി) രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിച്ചു.


ആഘോഷ പരിപാടിയിൽ ജീവനക്കാരുടെ ശക്തമായ ദേശാഭിമാനബോധം പ്രതിഫലിപ്പിക്കുന്ന വിവിധ സാംസ്കാരിക, വിനോദ, പൈതൃക പരിപാടികൾ അവതരിപ്പിച്ചു. സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആഘോഷം സംഘടിപ്പിച്ചത്.
