
മനാമ: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് അബുദാബിയിലെ ബീച്ച് പാലസില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും
ചരിത്രപരമായ സഹകരണവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും പിന്തുണയും നിറഞ്ഞ ബഹ്റൈന്‍-യു.എ.ഇ. ബന്ധങ്ങളുടെ ആഴം കിരീടാവകാശി ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജാവിന്റെ ആശംസകളും കിരീടാവകാശി അറിയിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജാവിന് ആശംസകള്‍ നേര്‍ന്നു, കൂടാതെ ബഹ്റൈനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ വളര്‍ച്ചയും സമൃദ്ധിയും ആശംസിച്ചു.


