
മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ സീസണിന്റെ ഭാഗമായി നടക്കുന്ന മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് പങ്കെടുത്തു.
ബഹ്റൈന്റെ ചരിത്ര സ്ഥലങ്ങള്‍, പൈതൃക കെട്ടിടങ്ങള്‍, പരമ്പരാഗത വിപണികള്‍ എന്നിവ ടൂറിസം മേഖലയെ പിന്തുണയ്ക്കുന്ന പ്രധാന ആകര്‍ഷണങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമഗ്ര വികസനത്തിന് അതിന്റെ സംഭാവന ശക്തിപ്പെടുത്തുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും മേളയില്‍ പങ്കെടുത്തു.


