
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സും നാഷണല്‍ സെന്റര്‍ ഫോര്‍ സിവില്‍ എമര്‍ജന്‍സി മാനേജ്മെന്റും സന്ദര്‍ശിച്ചു.
ഇറാന്റെ ആക്രമണത്തിനെതിരായ പ്രതികരണമായി രാജ്യത്തുടനീളമുള്ള സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു.
ശത്രുതാപരമായ ആക്രമണങ്ങളുടെ ഫലമായുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ക്കിടയിലുള്ള ഏകോപനത്തിന്റെ നിലവാരത്തെക്കുറിച്ചും സന്ദര്‍ശന വേളയില്‍ കിരീടാവകാശിക്ക് അധികൃതര്‍ വിശദീകരിച്ചുകൊടുത്തു.
സുരക്ഷാ സംവിധാനത്തിന്റെ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ലയ്ക്ക് കിരീടാവകാശി നന്ദി പറഞ്ഞു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെയും നാഷണല്‍ സെന്റര്‍ ഫോര്‍ സിവില്‍ എമര്‍ജന്‍സി മാനേജ്മെന്റിലെയും എല്ലാ അംഗങ്ങള്‍ക്കും കിരീടാവകാശി നന്ദി പറഞ്ഞു.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന് എന്നിവരും കിരീടാവകാശിക്കൊപ്പം ഉണ്ടായിരുന്നു.


