
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ കോര്‍ട്ട് അറിയിച്ചു.
സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ജപ്പാന് രാഷ്ട്രത്തലവന് നരുഹിതോയുമായും നിരവധി മുതിര്‍ന്ന ജാപ്പനീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കന്‍സായിയിലെ എക്സ്പോ 2025 ഒസാക്കയില്‍ അദ്ദേഹം പങ്കെടുക്കുകയും അവിടെ നടക്കുന്ന ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും.
