മനാമ: കൊറോണ വൈറസ് (കോവിഡ് -19) വാക്സിനിലെ മൂന്നാമത്തെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തു. വിദേശികൾ ഉൾപ്പടെ ആറായിരത്തോളം പേർക്കാണ് കോവിഡ് വാക്സിൻ പരീക്ഷണത്തിൽ അവസരം നൽകുന്നത്.