
മനാമ: ബഹ്റൈനിലെ എല്ലാ പൊതുമേഖലാ ജീവനക്കാരെയും പ്രശംസിച്ചും അവരുടെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ചും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഇ-മെയില്‍ സന്ദേശമയച്ചു.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമഗ്ര വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള രാജ്യത്തെ പൊതുമേഖലാ ജീവനക്കാരുടെ നിര്‍ണായക സംഭാവനകളെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവണ്മെന്റ് പ്രവര്‍ത്തന ധാരകളെ ശക്തിപ്പെടുത്തുന്നതും രാജ്യത്തിന്റെ പൗരര്‍ക്കും താമസക്കാര്‍ക്കും സേവനം നല്‍കുന്നതുമായ നൂതന ആശയങ്ങളും ഗുണനിലവാരമുള്ള സംരംഭങ്ങളും അവതരിപ്പിക്കാനുള്ള ദേശീയ തൊഴില്‍ സേനയുടെ തുടര്‍ച്ചയായ കഴിവില്‍ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
ഗവണ്മെന്റ് ഇന്നൊവേഷന് കോമ്പറ്റീഷന്റെ (ഫിക്ര) ഏഴാം പതിപ്പ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഗവണ്മെന്റ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള അവസരം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ ജീവനക്കാരുടെ സര്‍ഗ്ഗാത്മകതയും നവീകരണവും പരിപോഷിപ്പിക്കുക എന്നതാണ് മത്സരം ലക്ഷ്യമിടുന്നത്.
മത്സരത്തില്‍ എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും പങ്കെടുക്കാം. അതിന് https://pmo.gov.bh/category/fikra. എന്ന ലിങ്ക് വഴി പ്രവേശിക്കാം.


