
മനാമ: പഴയ മനാമ സൂഖില്‍ കാനൂ മ്യൂസിയം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉദ്ഘാടനം ചെയ്തു.
ബഹ്റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും സാംസ്കാരികവും ചരിത്രപരവുമായ സ്വഭാവം സംരക്ഷിക്കാനും മനാമ സൂഖ് പ്രദേശത്ത് സമഗ്ര വികസന പദ്ധതി നടപ്പാക്കാനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് മ്യൂസിയം സജ്ജീകരിച്ചത്. രാജ്യത്തിന്റെ ബിസിനസ് പൈതൃകം രേഖപ്പെടുത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കിരീടാവകാശി പറഞ്ഞു.
