വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ‘കാതുവാക്കിലെ രണ്ടു കാതലി’ല്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനയിക്കുന്നു.മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.വിഘ്നേശ് ശിവന് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, സാമന്ത എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’.
