തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ എം. മുകേഷ് എം.എൽ.എയ്ക്ക് സംരക്ഷണ കവചമൊരുക്കി സി.പി.എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സി.പി.എമ്മിലും പുറത്തും ശക്തമായിരിക്കെയാണ് പാർട്ടി മുകേഷിനെ ചേർത്തുപിടിക്കാൻ തീരുമാനിച്ചത്.
പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർസ്വരം അവഗണിച്ചാണ് തീരുമാനം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടി. മുമ്പ് സമാന ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിന് പ്രതിരോധം തീർക്കാനാണ് തീരുമാനം. പതിവില്ലാത്ത രാജി കീഴ്വഴക്കം സൃഷ്ടിക്കേണ്ടെന്നാണ് ധാരണ. മാത്രമല്ല മുകേഷിന്റെ രാജിയെത്തുടർന്ന് കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും തീരുമാനത്തിനു പിന്നിലുണ്ട്. മുകേഷിന്റെ രാജിയാണ് ഉചിതമെന്ന് സി.പി.എം. നേതൃത്വത്തെ സി.പി.ഐ. അറിയിച്ചിരുന്നു.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം