തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റിനും പ്രതിപക്ഷ നേതാവിനും ബിജെപി വിധേയത്വമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപി സാന്നിധ്യമില്ലാത്തതിൻ്റെ കുറവ് നികത്താൻ കോൺഗ്രസ് ശ്രമിക്കുകയാണ്. ഇവർക്ക് കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും വിജയരാഘവൻ പറഞ്ഞു.
14 ഡി സി സി പ്രസിഡൻ്റുമാരെ തീരുമാനിക്കാനുള്ള ത്യാഗം കണ്ടു. തർക്കം പരിഹരിക്കാനുള്ള കൂട്ടയോട്ടമാണിപ്പോൾ. വൻ തകർച്ചയാണ് കോൺഗ്രസിന്. കോൺഗ്രസ് പ്രവർത്തകർ ഇടത്പക്ഷത്തോടടുക്കുകയാണ്. മുസ്ലീംലീഗിലും വലിയ പ്രശ്നം ആണ്. ലീഗിന് മധ്യസ്ഥം പറയാൻ ആരുമില്ല.
ഇനിയും ആളുകൾ യുഡിഎഫ് വിടുമെന്നും എ വിജയരാഘവൻ പറഞ്ഞു. സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നടന്ന കേന്ദ്രവിരുദ്ധ പ്രക്ഷോഭം തിരുവനന്തപുരം ജി പി ഒയിൽ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു