തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റിയോഗം എ കെ ജി സെന്ററിൽ തുടങ്ങി. പാർട്ടി സമ്മേളനങ്ങളുടെ മുന്നൊരുക്കമാണ് പ്രധാന അജണ്ട. കോവിഡ് വ്യാപന മേഖലകളിൽ ഓൺലൈനായി സമ്മേളനം ചേരുന്ന വിഷയം പാർട്ടി ചർച്ചചെയ്യും. എറണാകുളത്തെ സംസ്ഥാനസമ്മേളന നടത്തിപ്പിനുള്ള കമ്മറ്റിയെയും തീരുമാനിക്കും. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സംഘടനയുടെ ശക്തി വിളിച്ചോതുന്ന തരത്തിലാക്കണമെന്നും അഭിപ്രായമുണ്ട്. ആലപ്പുഴയിലെ വിഭാഗീയതയും ചർച്ചയാകും. സെക്രട്ടറി എ വിജയരാഘവൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.
