
മധുര: സി പി ഐ എം 24-ാം പാർട്ടി കോൺഗ്രസിന് ചരിത്രഭൂമിയായ മധുരയിൽ ഉജ്വല തുടക്കം. പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് ആയിരങ്ങളെ സാക്ഷി നിർത്തി ബിമൽ ബസു രക്ത പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ തുടങ്ങിയത്.

ബി ജെ പിയും ആർ എസ് എസും അടക്കമുള്ള വർഗീയശക്തികൾക്കെതിരെയും കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെയും കൂടുതൽ ചെറുത്തു നിൽപ്പിനും അതി രൂക്ഷ പ്രക്ഷോഭങ്ങൾക്കും പ്രചാരണങ്ങൾക്കുമുള്ള ആഹ്വാനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഇടതുപക്ഷ ഐക്യത്തിനും മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച പ്രവർത്തനങ്ങൾക്കും സമ്മേളനം ആഹ്വാനം ചെയ്തു. പൊളിറ്റ്ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കരാട്ട് പാർട്ടി കോൺഗ്രസ് ഉദ് ഘാടനം ചെയ്തു. പി ബി അംഗം മണിക് സർക്കാർ അധ്യക്ഷനായി.


CPI ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേബ് ഭട്ടാചാര്യക്കും എൻ ശങ്കരയ്യക്കും സ്മരണാഞ്ജലി അർപ്പിച്ചാണ് സമ്മേളനം തുടങ്ങിയത്.
PB അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, വൃന്ദകരാട്ട്, എം എ ബേബി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. 6 ന് മഹാറാലിയോടെ പാർട്ടികോൺഗ്രസ് സമാപിക്കും.
