തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ നീല ട്രോളി ബാഗ് വിവാദത്തിൽ സി.പി.എം. നേതാവ് എൻ.എൻ. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. കൃഷ്ണദാസിൻ്റെ പ്രസ്താവന പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രതീതിണുണ്ടാക്കി. കൃഷ്ണദാസിൻ്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിനു പിന്നിൽ ഐ.സി. ബാലകൃഷ്ണൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തന്നെയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.
കടത്തിൽ കുരുങ്ങിയ കാര്യം പറഞ്ഞപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പാർട്ടി തലയിൽ കെട്ടിവെച്ച 32 ലക്ഷത്തിൻ്റെ വായ്പ 65 ലക്ഷമായി ഉയർന്നു. കത്ത് പുറത്തുവന്ന സാഹചര്യത്തിൽ ഐ.സി. ബാലകൃഷ്ണന്റെ കാര്യത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കണം. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾക്ക് വിജയൻ കത്തു നൽകിയിരുന്നു. സഹകരണമേഖലയിലെ അഴിമതിയുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ജീവനൊടുക്കുന്നുണ്ട്.
നവീൻ ബാബുവിൻ്റെ ആത്മഹത്യ വിവാദമായപ്പോൾ പി.പി. ദിവ്യയ്ക്കെതിരെ സി.പി.എം. മാതൃകാപരമായ നടപടി സ്വീകരിച്ചു. എന്നാൽ ഡി.സി.സി. ട്രഷറർ ആത്മഹത്യ ചെയ്തിട്ടും പ്രതിപക്ഷ നേതാവും പാർട്ടി അദ്ധ്യക്ഷനുമൊന്നും യാതൊരു തരത്തിലു മുള്ള പ്രതികരണം നടത്തുന്നില്ല.
പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ല. എന്നാൽ സി.ഐയെ ഉപയോഗിച്ച് പാർട്ടി നേതാക്കളെ പ്രതിയാക്കി. അത് രാഷ്ട്രീയപ്രേരിതമാണ്. അതിശക്തമായി എതിർക്കും. കുഞ്ഞിരാമൻ ഉൾപ്പടെയുള്ള നേതാക്കൾ ശിക്ഷിക്കപ്പെട്ടതിനെ പാർട്ടി ഏതറ്റം വരെയും പോയി നേരിടും .
പി.വി. അൻവറിനെ അർധരാത്രി അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ഗോവിന്ദൻ ന്യായീകരിച്ചു. ഫോറസ്റ്റ് ഓഫീസ് തല്ലിപ്പൊളിച്ചാൽ ആരായാലും നടപടി സ്വീകരിക്കും. ജാമ്യം കിട്ടി പുറത്തുണ്ട്. വന്നിട്ട് കാണിച്ചുതരാമെന്നാണ് അൻവർ പറഞ്ഞത്. അത് എന്താണെന്ന് നമുക്ക് നോക്കാം. അൻവറിന് ഒരു വീരപരിവേഷവും നൽകിയിട്ടില്ല. ജയിലിൽ പോയതാണോ വീരപരിവേഷം? സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായല്ലല്ലോ. അൻവർ എവിടെപ്പോയാലും സി.പി.എമ്മിന് യാതൊരു ഉത്കണ്ഠയുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Trending
- ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; കൊച്ചി സെൻട്രൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
- കെ.പി.സി.സി. ഉപസമിതി എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിച്ചു; പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് തിരുവഞ്ചൂർ
- വിമാനത്തിൽ രൂക്ഷഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങൾ
- പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ആനയിടഞ്ഞു; ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാളുടെ നില ഗുരുതരം
- പെരിയ ഇരട്ടക്കൊല: മുൻ എം.എൽ.എ. കുഞ്ഞിരാമനടക്കം 4 പേരുടെ ശിക്ഷയ്ക്ക് സ്റ്റേ; ജാമ്യം ലഭിക്കും
- കമല ഹാരിസ് 16ന് ബഹ്റൈനിലെത്തും
- ഇന്ത്യൻ ലേഡീസ് അസോസിയേഷനും തട്ടായി ഹിന്ദു മർച്ചൻ്റ്സ് കമ്മ്യൂണിറ്റിയും സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- മട്ടന്നൂരില് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ടുമരണം;