
പാലക്കാട്: മുസ്ലിം ലീഗ് നേതാവായ പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് സി.പി.എം. നേതാവ് എൻ.എൻ. കൃഷ്ണദാസ്.
മുസ്ലിം ലീഗ് ഒരു രാഷ്ട്രീയപ്പാർട്ടിയാണ്. വിമർശിക്കാൻ പാടില്ലെങ്കിൽ തങ്ങളെ ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽനിന്ന് മാറ്റണമെന്നും കൃഷ്ണദാസ് പറഞ്ഞു.
സന്ദീപ് വാര്യർ സി.പി.എമ്മിന് വലിയ സംഭവമല്ല. ഹൂ കെയർ ഓഫ് ഇറ്റ് ? പാലക്കാട് ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയമുണ്ടാകും. മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ സൂചനയാണിത്. ബി.ജെ.പിയിൽനിന്ന് കേണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യര്‍ ആര്.എസ്.എസുകാരനാണ്. അദ്ദേഹം ഇപ്പോഴെങ്കിലും ഭരണഘടന ഓര്‍ത്തല്ലോ എന്നും കൃഷ്ണദാസ് പറഞ്ഞു.
