കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കൊച്ചി കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് ദേവസിയെ കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ജോൺസനെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പൊതിയക്കരയിൽ വച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. ബെെക്കിലെത്തിയ മൂന്നംഗസംഘമാണ് ജോൺസനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആറുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ജോൺസൺ ലോറി ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
Trending
- ബഹ്റൈൻ പ്രവാസിയുടെട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്
- കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; അപ്പീല്‍ നല്കി സര്‍ക്കാര്‍
- കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാട്: അന്വേഷിക്കാൻ ഇഡിയും, എഡിസൺ സമ്പാദിച്ചത് കോടികളെന്ന് എൻസിബി
- ഐസിസി അമ്പയര്‍ ബിസ്മില്ല ഷിന്‍വാരി അന്തരിച്ചു, മരണം വയറിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ
- വൈദ്യുതി നിലച്ചതിനെ തുടർന്ന് 21-ാം നിലയിൽ ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തിറക്കിയത് 15 മണിക്കൂറിന് ശേഷം
- ’23 ലക്ഷം നൽകിയാൽ മതി, ചില രാജ്യക്കാർക്ക് ആജീവനാന്ത യുഎഇ ഗോൾഡൻ വിസ’; റിപ്പോർട്ടുകളോട് പ്രതികരിച്ച് അധികൃതർ
- പാറ്റ്നയിൽ ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചു, ഉണ്ടായിരുന്നത് 169 യാത്രക്കാർ; അടിയന്തര ലാൻഡിങ് നടത്തി സംഘം
- ചെങ്കടലിൽ മുങ്ങിയ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള യു.എ.ഇ. ശ്രമങ്ങളെ ബഹ്റൈൻ അഭിനന്ദിച്ചു