
ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലാണ് പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. എഫ് ബി പോസ്റ്റില്‍ ശക്തിധരന് ഇങ്ങനെ കുറിക്കുന്നു. വളരെ ജനപ്രിയനാണ് അദ്ദേഹം. തിരുവനന്തപുരം മുതല്‍ ൈടം സ്ക്വയര്‍വരെ. കൊച്ചി കലൂരിലെ ഓഫിസില്‍ വച്ച് നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചതായും കുറിപ്പില്‍ പറയുന്നു. നിലവിലെ ഒരു മന്ത്രിയാണ് പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്തുലക്ഷം രൂപയുടെ രണ്ടുകെട്ടുകള്‍ ഈ ഉന്നതന് കൈപ്പറ്റി. ഇതില്‍ ഒരുകവര്‍ പാര്‍ട്ടിസെന്ററില്‍ ഏല്പിച്ചുവെന്നും ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ ഇനിയും വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ശക്തിധരന്റെ നിലപാട്.


