
കൊല്ലം: കടയ്ക്കൽ സീഡ്ഫാം സി.പി. ഐ (എം) ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള ഓണപരിപാടികളും, പ്രതിഭ പുരസ്കാരവും, നിർദ്ധനർക്ക് ഓണക്കോടി വിതരണവും സംഘടിപ്പിച്ചു.

ഫെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപടിയിൽ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു.

സീഡ്ഫാം ബ്രാഞ്ച് സെക്രട്ടറി റ്റി. അനിഷ് സ്വാഗതം പറഞ്ഞു, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു, പ്രതിഭ പുരസ്ക്കാരം എ. എ റഹിം എം. പി നൽകി.

എസ്. എസ്. എൽ. സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയവരെ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ആദരിച്ചു.

ഓണാക്കോടി വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ നടത്തി. ചടങ്ങിൽ കടയ്ക്കൽ സാംസ്കാരിക സമിതി പ്രസിഡന്റ് ഷിബു കടയ്ക്കൽ, ബ്രാഞ്ച് അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
