പത്തനംതിട്ട : കുന്നന്താനത്ത് സിപിഐഎമിൻ്റെ വഴിവെട്ട്. ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലാണ് അതിക്രമിച്ച് വഴി വെട്ടിയത്. പൊട്ടൻമലയ്ക്കൽ സോപാനത്തിൽ മോഹനൻ്റെ വസ്തുവിലാണ് വഴിവെട്ട്. മോഹനൻ്റെ ഭാര്യ ശാന്തകുമാരിയെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. പൊലീസിൻ്റെ സാന്നിധ്യത്തിൽ സിപിഐഎം നേതാവ് എസ്പി സുബിൻ കുടുംബത്തെ വെല്ലുവിളിച്ചിരുന്നു
15ആം തീയതി ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം തിരുവല്ലത്തും സമാനരീതിയിൽ വഴിവെട്ടൽ നടന്നിരുന്നു. 12 അടി വീതിയിലാണ് പത്തനംതിട്ടയിൽ വഴിവെട്ടിയിരിക്കുന്നത്. കയ്യാല പൊളിച്ച പ്രതികൾ നാല് വർഷത്തോളം പ്രായമായ റബ്ബർ മരങ്ങളും തേക്കിൻ തൈകളും മുറിച്ച് മാറ്റുകയും ചെയ്തു. മോഹനൻ്റെ വസ്തുവിനു പിന്നിലുള്ള ഒന്നരയേക്കർ പുരയിടത്തിലേക്ക് വഴി നിർമ്മിക്കാനായിരുന്നു അതിക്രമിച്ച് വഴിവെട്ടൽ എന്ന് കുടുംബം പറയുന്നു.
അതേസമയം, നാല് കുടുംബങ്ങൾക്കായാണ് വഴിവെട്ടിയതെന്ന് സിപിഐഎം പറയുന്നു. എന്നാൽ, ഈ കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ മറ്റ് വഴിയുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കീഴ്വായൂർ പൊലീസ് ഏഴ് പേർക്കെതിരെ കേസെടുത്തു.
Trending
- വിവിയന്‍ സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി