
തിരുവനന്തപുരം: സി.പി.ഐ. ദേശീയ നേതാവ് ആനി രാജയ്ക്കെതിരെ സംസ്ഥാന നേതൃത്വത്തിന്റെ വിമർശനം. വിവാദ വിഷയങ്ങളിൽ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നില്ലെന്നു കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആനിയുടെ ഭർത്താവ് കൂടിയായ സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കത്തയച്ചു.
വിവാദ വിഷയങ്ങളിൽ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ആനി രാജയുമായി നേതൃത്വം വിയോജിപ്പിലായിരുന്നു. കേരള പോലീസിൽ സംഘ്പരിവാർവൽക്കരണം നടക്കുന്നതായി ആനി ചൂണ്ടിക്കാട്ടിയത് വിവാദമായിരുന്നു. ഇതിനെതിരെ പാർട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ആനി സ്വീകരിച്ചതായാണ് പാർട്ടി നേതൃത്വം പറയുന്നത്.
