കൊച്ചി : കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാം. എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന സൗജന്യ വാക്സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നിശ്ചിത ഇടവേളയ്ക്കു മുന്‍പേ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.