പത്തനംതിട്ട : കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആംബുലൻസിൽ കൊറോണ ബാധിതയായ യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി അടൂരിൽ നിന്നും പന്തളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസിൽ വച്ച് യുവതിയെ ഡ്രൈവർ നൗഫൽ പീഡനത്തിന് ഇരയാക്കിയത്. ഈ വിവരം ആരോടും പറയരുതെന്ന് പെൺകുട്ടിയോട് ഇയാൾ പറയുകയും ചെയ്തു. ഇത് യുവതി തന്റെ ഫോണിൽ റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ജില്ലാ പോലീസ് മേധാവി കെജി സൈമൺ പറഞ്ഞു. സംഭവത്തിൽ ആരോഗ്യ വകുപ്പിനും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കൊറോണ ബാധിതയായ യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ആരോഗ്യപ്രവർത്തകരാരും ഒപ്പമുണ്ടായിരുന്നില്ല. ഡ്രൈവർ മാത്രമാണ് പെൺകുട്ടിക്ക് ഒപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ നൗഫലിനെ ജോലിയിൽ നിന്ന് നീക്കിയിട്ടുണ്ടെന്ന് 108 നടത്തിപ്പുകാർ അറിയിച്ചിട്ടുണ്ട്.


