തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്ന്(28 ജൂലൈ) അർധരാത്രി മുതൽ ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെ ബി വിഭാഗത്തിലും 10 മുതൽ 15 വരെ സി വിഭാഗത്തിലും 15നു മുകളിൽ ഡി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം കോർപ്പറേഷൻ ബി വിഭാഗത്തിലാണ്.
മുനിസിപ്പാലിറ്റികൾ
ആറ്റിങ്ങൽ – ബി
നെയ്യാറ്റിൻകര – ബി
നെടുമങ്ങാട് – ഡി
വർക്കല – ഡി
പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ
ഡി കാറ്റഗറി:- പുല്ലമ്പാറ, തൊളിക്കോട്, ചിറയിൻകീഴ്, കരവാരം, വക്കം, പുളിമാത്ത്, മടവൂർ, അഴൂർ, ഇടവ, മംഗലപുരം
സി കാറ്റഗറി :- വിളപ്പിൽ, നാവായിക്കുളം,മണമ്പൂർ, കടയ്ക്കാവൂർ, ആനാട്, കൊല്ലയിൽ, തിരുപുറം, പഴയകുന്നുമ്മേൽ, കിളിമാനൂർ, ചെമ്മരുതി, വെമ്പായം, പനവൂർ, പെരുങ്കടവിള, ഇലകമൺ, പള്ളിച്ചൽ, നെല്ലനാട്, കഠിനംകുളം, കുറ്റിച്ചൽ, അണ്ടൂർക്കോണം, വെള്ളനാട്, വിളവൂർക്കൽ, പൂവാർ, മുദാക്കൽ, പൂവച്ചൽ
ബി കാറ്റഗറി :- കോട്ടുകാൽ, ബാലരാമപുരം, നന്ദിയോട്, കിഴുവിലം, അതിയന്നൂർ, പാറശാല, കല്ലിയൂർ, കരകുളം, ഒറ്റശേഖരമംഗലം, പോത്തൻകോട്, വെട്ടൂർ, കാഞ്ഞിരംകുളം, കാട്ടാക്കട, വാമനപുരം, വെങ്ങാനൂർ, മാണിക്കൽ, വെള്ളറട, ചെറുന്നിയൂർ, അരുവിക്കര, മലയിൻകീഴ്, കരുംകുളം, കള്ളിക്കാട്, ചെങ്കൽ, വിതുര, മാറനല്ലൂർ, പള്ളിക്കൽ, നഗരൂർ, പെരിങ്ങമ്മല, പാങ്ങോട്, ഒറ്റൂർ.
എ കാറ്റഗറി:- കാരോട്, അമ്പൂരി, ആര്യങ്കോട്, ആര്യനാട്, കല്ലറ, കുന്നത്തുകാൽ, ഉഴമലയ്ക്കൽ, കുളത്തൂർ, അഞ്ചുതെങ്ങ്.
